ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി. നസീർ അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാളിൽനിന്ന് പാക്കിസ്ഥാൻ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും കണ്ടെത്തി.
ഉത്തർപ്രദേശിലെ അതിർത്തിയിൽനിന്നാണ് ഇയാളെ പിടികൂടിയതെന്ന് സശസ്ത്ര സീമാ ബെൽ സേന അറിയിച്ചു. ഇന്ത്യയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു നസീർ. 2003 മുതൽ ഇയാൾ പാക്കിസ്ഥാനിൽ താമസിച്ചിരുന്നതായി രേഖകളിൽ നിന്നു വ്യക്തമായിട്ടുണ്ട്.