പശുവാല്‍ കയ്യിലുണ്ടെന്ന് ആരോപണം ഉന്നയിച്ചു പതിനേഴുകാരനെ മർദിച്ചു (വീഡിയോ)

0
62


പശുവാല്‍ കയ്യിലുണ്ടെന്ന് ആരോപണം ഉന്നയിച്ചു പതിനേഴുകാരനെ  ഗോ രക്ഷകര്‍ മർദിച്ചു. വെള്ളിയാഴ്ചയാണ് വിവാദ സംഭവം നടന്നത്. ഉജ്ജയിനിയില്‍ വെച്ചായിരുന്നു പശുവാല്‍ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞ് കൗമാരക്കാരനെ മര്‍ദ്ദിച്ചത്.

ജിവാജിഗഞ്ച് സ്വദേശിയായ പതിനേഴുകാരന്‍ ഗുമാന്‍ദേവ് ക്ഷേത്രത്തിനടുത്ത് ജോലി ചെയ്തു കൊണ്ടിരിക്കവേ പത്തോളം വരുന്ന സംഘം പശുവാല്‍ എവിടെയെന്ന് ചോദിച്ച് എത്തുകയായിരുന്നു. എവിടെ നിന്നാണത് കിട്ടിയെന്ന് ചോദിച്ചായിരുന്നു മര്‍ദനം.
പശുവാല്‍ എവിടെ നിന്നാണ് കിട്ടിയതെന്ന ചോദ്യത്തിന് നല്‍കിയ മറുപടി തൃപ്തിപ്പെടുത്താത്തിനെത്തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തുവെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.