ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്ലസ്ടുവിന് 83.37 ശതമാനം വിജയം. കഴിഞ്ഞ തവണത്തെക്കാള്‍ വിജയശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 80.94 ശതമാനം ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയ 366319 റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 305262 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലക്കാണ് (87.22). കുറഞ്ഞ വിജയ ശതമാനം പത്തനംതിട്ട ജില്ലക്കാണ് (77.65). 83 സകൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ഇവയില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 21 എയ്ഡഡ് സ്‌കൂളുകള്‍ക്ക് നൂറ് സതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച ജില്ല എറണാകുളമാണ്. 1261 വിദ്യാര്‍ത്ഥികള്‍ക്ക് എറണാ്കുളം ജില്ലയില്‍ എ പ്ലസ് ലഭിച്ചു.
വിഎച്ച്എസ്‌സി വിഭാഗത്തില്‍ 81.5 ശസമാനം വിജയം. സേ പരീക്ഷയ്ക്ക് മേയ് 25 വരെ അപേക്ഷിക്കാം. ജൂണ്‍ ഏഴുമുതല്‍ സേ പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 11,829 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.