Friday, June 21, 2024
HomeInternationalസ്വവർഗാനുരാഗിയായ ഇന്ത്യൻ വംശജൻ അയർലൻഡി​​ന്‍റെ പ്രധാനമന്ത്രിയായി

സ്വവർഗാനുരാഗിയായ ഇന്ത്യൻ വംശജൻ അയർലൻഡി​​ന്‍റെ പ്രധാനമന്ത്രിയായി

സ്വവർഗാനുരാഗിയായ ഇന്ത്യൻ വംശജൻ അയർലൻഡി​​ന്‍റെ പ്രധാനമന്ത്രിയായി

അയർലൻഡി​​ന്‍റെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും 38 കാരനുമായ ലിയോ വരദ്​കർ ചുമതലയേറ്റു. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ലിയോ, സ്വവർഗാനുരാഗിയെന്ന്​ സ്വയം വെളിപ്പെടുത്തിയ​ ഡോക്​ടർ കൂടിയാണ്​. മുംബൈക്കാരനായ ഡോ.അശോക്​ വരദ്​കറി​ന്റെയും ഐറിഷ്​ നഴ്​സായ മിറിയമിന്റെയും മകനായ ലിയോ ഇൗ മാസം ആദ്യം ഫൈൻ ഗയേൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെയാണ്​ പാർലമന്റിലെ വോട്ടെടുപ്പിൽ വിജയിച്ചതിനെ തുടർന്ന്​ വരദ്​കർ ചുമതലയേറ്റത്​. താവോയ്​സീച്ച്​ എന്നാണ് ഐറിഷ് ​ പ്രധാനമന്ത്രി പദം അറിയപ്പെടുന്നത്​. തുല്യാവസരങ്ങളുടെ റിപ്പബ്ലിക്കിനായി പ്രവർത്തിക്കുമെന്നും ഇടത്തും വലത്തും നിന്നുകൊണ്ടുമാത്രം പുതിയ രാഷ്​ട്രീയാവസ്​ഥകളെ അഭിമുഖീകരിക്കാനാവില്ലെന്നും ഐറിഷ് ​ പാർലമന്റായ ഡെയ്​ലിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ലിയോയുടെ പങ്കാളിയായ മാത്യു ബാരറ്റും ഡോക്​ടറാണ്​. ജനകീയ വോട്ടെടുപ്പിലൂടെ സ്വവർഗ വിവാഹത്തിന്​ നിയമസാധുത നൽകിയ ലോകത്തെ ആദ്യ രാജ്യമാണ്​ അയർലൻഡ്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments