Friday, October 4, 2024
HomeKeralaകാന്‍സര്‍ രോഗം ബാധിച്ച നാക്കിന്റെ ഭാഗം നീക്കം ചെയ്തശേഷം പകരം കൃത്രിമ അവയവം വച്ചു പിടിപ്പിച്ചു

കാന്‍സര്‍ രോഗം ബാധിച്ച നാക്കിന്റെ ഭാഗം നീക്കം ചെയ്തശേഷം പകരം കൃത്രിമ അവയവം വച്ചു പിടിപ്പിച്ചു

കാന്‍സര്‍ രോഗം ബാധിച്ച നാക്കിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തശേഷം പകരം കൃത്രിമ അവയവം വച്ചു പിടിപ്പിച്ചു കോട്ടയം മെഡിക്കല്‍ കോളജ് വീണ്ടും ചരിത്ര നേട്ടം കൊയ്തു.

നാക്കിന് കാന്‍സര്‍ ബാധിച്ച ഭാഗം നീക്കം ചെയ്തശേഷം ശരീരത്തില്‍ നിന്ന് മാസം എടുത്ത് നാക്കല്‍ തുന്നിചേര്‍ത്തും രോഗം ബാധിച്ച് അസ്ഥിനീക്കം ചെയ്ത് കൃത്രിമ അസ്ഥി ശരീരത്തില്‍ പുനസ്ഥാപിച്ചുമാണ് കോട്ടയം മെഡിക്കല്‍ കോളജ് ചരിത്രം സൃഷ്ടിച്ചത്.

ഇത്തരം ചികില്‍സാരീതികള്‍ അപൂര്‍വമല്ലെങ്കിലും കാന്‍സര്‍ രോഗികളുടെ ചികില്‍സയും ശസ്ത്രക്രിയകളും മാത്രം നടത്തുന്ന തിരുവനന്തപുരം ആര്‍.സി.സി.യേക്കാള്‍ കൂടുതല്‍ ചികില്‍സകളും പ്രത്യേക തരം ശസ്ത്രക്രിയകളും സൗകര്യങ്ങളുടെ പരിമിതിക്കിടയിലും കോട്ടയം മെഡിക്കല്‍ കോളജില്‍

നടത്തുന്നത്. നാക്കില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന സംക്രാന്തി സ്വദേശിനി രത്‌നമ്മയ്്ക്ക് രോഗം (60) തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞതിനാല്‍ ചികില്‍സയിലൂടെ രക്ഷപ്പെടുത്തുവാന്‍ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു.

ചൊവ്വാഴ്ച നാക്കിന്റെ ശസ്ത്രക്രിയ നടത്തിയ ഈ വീട്ടമ്മയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. രോഗം വന്ന നാക്കിന്റെ ഭാഗം മാത്രം മുറിച്ചുനീക്കിയശേഷം തുടയില്‍ നിന്നും മാംസം എടുത്താണ് നാക്ക് പുനസ്ഥാപിച്ചത്. നാക്ക് പൂര്‍ണമായും മാറ്റുയാണെങ്കില്‍ മാംസം എടുത്തശേഷം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം കൃത്രിമനാക്കുണ്ടാക്കിയശേഷമാണ് പുനസ്ഥാപിക്കുന്നത്. കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോള്‍ കാന്‍സര്‍ വിഭാഗത്തിന് പ്രത്യേക സര്‍ജറി വിഭാഗമില്ലാത്തതിനാല്‍ മെഡിക്കല്‍ മകാളജ് ആശുപത്രിയില്‍ ജനറല്‍ സര്‍ജറിയിലാണ് കാന്‍സര്‍ രോഗികളേയും ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. കൃത്രിമ അവയവങ്ങള്‍ നിര്‍മിക്കേണ്ടിവരുമ്പോഴാണ് പ്ലാസ്റ്റിക്ക് സര്‍ജറിയുടെ സേവനം ജനറല്‍ സര്‍ജറി ആവശ്യപ്പെടുന്നത്.

അസ്ഥിക്ക് കാന്‍സര്‍ ബാധിച്ചവര്‍ അസ്ഥി രോഗ വിഭാഗത്തില്‍ മാത്രം ചികില്‍സ ലഭിച്ചാല്‍ മാത്രം മതി. എന്നാല്‍ രക്തം, അമാശയം,

മലദ്വാരം, തൈയ്‌റോഡ്, വായ് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സ തേടിയെത്തുന്നവരാണ് കൂടുതല്‍ പേരും. ജനറല്‍ സര്‍ജറി മേധാവി ഡോ.അനില്‍കുമാറും, യൂനിറ്റ് ചീഫ് ഡോ. കൈലാസ് നാഥനുമാണ് ഇപ്പോള്‍ കാന്‍സര്‍ ശസ്ത്രക്രിയ നടത്തുന്നത്.

ഒരു വര്‍ഷം ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഈ രണ്ട് യൂനിറ്റുകളില്‍ മാത്രം 100 ല്‍ അധികം മേജര്‍ ശസ്ത്രക്രിയകളാണ് നടക്കുന്നത്. അത്യാധുനിക ചികില്‍സാ സംവിധാനങ്ങള്‍ സജ്ജമാക്കിയാല്‍ ഇപ്പോള്‍നടത്തിയിട്ടുള്ള ശസ്ത്രക്രിയയുടെ ഇരട്ടിയിലധികം രോഗികളെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തുവാന്‍ കഴിയുമെന്ന് പ്ലാസ്റ്റിക് സര്‍ജറിമേധാവി ഡോ. ലക്ഷ്മി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments