വിവാദ സന്യാസി ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്

babha ramdev

വിവാദ പരാമര്‍ശം നടത്തിയ വിവാദ സന്യാസി ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്. ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന വിവാദ പരാമര്‍ശത്തിലാണ് അറസ്റ്റു വാറന്റ്. അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷഅ ഗോയലാണ് രാംദേവിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് വിവാദ പരാമര്‍ശം രാംദേവ് നടത്തിയത്. ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായിരുന്നു സമ്മേളനം നടത്തിയിരുന്നത്. സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുവെന്ന് രാംദേവ് പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയില്‍ ഈ മാര്‍ച്ചിലാണ് രാംദേവിനെതിരെ കേസെടുത്തത്.