കാമുകന്‍ ഡെസ്മണ്ട് കുട്ടിനോയ്ക്കക്ക് ഒപ്പം കൊടൈക്കനാലില്‍ താമസമുറപ്പിച്ച ഇറോം ശര്‍മ്മിള ചാനു ഇനി മണിപ്പൂരിലേക്കില്ല. എന്നെ ജനങ്ങള്‍ തള്ളി. ഇനി ഞാന്‍ മണിപ്പൂരിലേക്ക് പോകില്ല. സൈനിക നിയമമായ അഫ്‌സ്പ നീക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം നിരാഹാരം കിടന്ന അവര്‍ പറഞ്ഞു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ മല്‍സരിച്ച അവര്‍ക്ക് വെറും 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ജനങ്ങളെ അടിച്ചമര്‍ത്താനുള്ള കരിനിയമത്തിനെതിരെയാണ് നിരാഹാരം കിടന്നത്. അതും 16 വര്‍ഷം.
പക്ഷെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എന്നെ തള്ളി. അതിനാല്‍ എനിക്ക് ഇനി എന്റെ നാട്ടിലേക്ക് പോകേണ്ട. കഴിഞ്ഞ ആഗസ്റ്റ് 9നാണ് അവര്‍ നിരാഹാരം അവസാനിച്ചത്. ഗോവയില്‍ സ്ഥിരതാമസമുറപ്പിച്ച ബ്രിട്ടീഷുകാരന്‍ ഡെസ്മണ്ട് കുടിനോയുമായുള്ള വിവാഹം അടുത്ത മാസമാണ് നടക്കുക.