സോഷ്യല്‍ മീഡിയയില്‍ പാസ്റ്റര്‍ ബെന്നി പുതുക്കേരിലിനെ വലിച്ചു കീറി

facebook

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ ഇമേജിലേറി കഴിഞ്ഞ ദിവസം റിലീസായൊരു ചിത്രമായിരുന്നു നീരാളി. എന്നാല്‍ ഈ ചിത്രത്തെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് പെന്തകോസ്ത് പാസ്റ്റര്‍. ക്രിസ്ത്യാനികള്‍ അണിയറയില്‍ ഉള്ളത് കൊണ്ട് ഈ ചിത്രം വന്‍ വിജയമാക്കണം എന്നായിരുന്നു വിശ്വാസികളോടുള്ള പാസ്റ്റര്‍ ബെന്നി പുതുക്കേരില്‍. എന്തായാലും സോഷ്യല്‍ മീഡിയ കൊന്ന് കൊല വിളിച്ചിരിക്കുകയാണ്. സിനിമയിലും വര്‍ഗീയത കൊണ്ടുവരാനുള്ള ശ്രമമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ജൂലൈ 13ന് ഫേസ്ബുക്കിലൂടെയായിരുന്നു പാസ്റ്ററുടെ അഭ്യര്‍ത്ഥന. അതേസമയം പലതരത്തിലുള്ള സിനിമാ പ്രമോഷന്‍ കണ്ടിട്ടുണ്ട് ഇത്തരമൊന്ന് ഇതാദ്യമായിട്ടാണെന്ന് ചിലര്‍ പറയുന്നു. അതേസമയം മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മോശം അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനെ മറികടക്കാനുള്ള നീക്കമാണ് ഇതെന്ന് സൂചനയുണ്ട്. ചിത്രത്തിന് ആളുകയറുന്നത് കുറവാണെന്നാണ് സൂചന. അല്ലു ബോബിക്കെതിരെ ശ്രീറെഡ്ഡി… പബ്ബില്‍ വച്ച്‌ നമ്മള്‍ കാണാറുണ്ടായിരുന്നു… ഇപ്പോള്‍ മറന്നുപോയോ?ബ്രദര്‍ ജോയി താനുവേലിയുടെ മകന്റെ സിനിമ നമ്മുടെ ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറര്‍ ബ്രദര്‍ ജോയി താനുവേലിയുടെ മകന്‍ സന്തോഷ് താനുവേലിയുടെ സിനിമ നീരാളി പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് എല്ലാരും…. ഈ സിനിമ ഒരു മെഗാഹിറ്റ് ആകാന്‍ പ്രാര്‍ത്ഥന അപേക്ഷിച്ചിരിക്കുന്നു. ഇതിലുള്ള എല്ലാവരും ഒന്നു ഒത്തുപിടിച്ച്‌ പ്രാര്‍ത്ഥിച്ച്‌ ഇതിനെ വിജയിപ്പിക്കണമോ. മാത്രമല്ല പെന്തക്കോസ്തുക്കാരുടെ ഇഷ്ടപ്പെട്ട വര്‍ഷിപ്പ് ലീഡര്‍ സ്റ്റീവന്‍ ദേവസി ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഇത് എല്ലാ വിശ്വാസികള്‍ക്കും ഒരു മാതൃക ആകാനും നല്ല നല്ല സിനിമ പിടിക്കാനുള്ള പ്രചോദനം ആകാനും കഴിവതും പോയി നീരാളി കാണണമെന്നും അപേക്ഷിക്കുന്നുവെന്ന് പാസ്റ്റര്‍ പറയുന്ന വലിച്ച്‌ കീറി ഭിത്തിയിലൊട്ടിച്ചു. പാസ്റ്ററുടെ പ്രമോഷന്‍ എന്തൊക്കെ പറഞ്ഞാലും വൈറലായിട്ടുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ വലിച്ചുകീറിയിട്ടുണ്ട്. ടിക്കറ്റ് സെന്റര്‍ വഴി എല്ലാ വിശ്വാസികള്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്നതും ഞായറാഴ്ച്ച സഭാ യോഗവും കര്‍ത്തൃ മോശയും ഉണ്ടായിരിക്കുന്നതല്ലെന്നും കൂടെ അറിയിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്നാണ് പരിഹാസം. പ്രാര്‍ത്ഥന കുറവ് കൊണ്ടാണോ എന്നറിയില്ല. എന്തായാലും പടം എട്ട് നിലയില്‍ പൊട്ടി. കുരുവിളയുടെ കാശും പോയി. ഇതിന് പുറമേ കുപ്രസിദ്ധി നേടിയ പെന്തകോസ്ത് പാസ്റ്ററിന്റെ വെള്ളേല്‍ വാ വെള്ളേല്‍ വാ ഗ്ലോറി ഗ്ലോറി എന്ന ഡയലോഗും ട്രോളര്‍മാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഗതിയില്ലാത്തവന്‍മാരൊക്കെ വേണോ…. ഈ ഗതിയില്ലാത്തവന്‍മാരെയൊക്കെ കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്നത് എന്തിനാ മോനേന്നാണ് ട്രോളര്‍മാരുടെ ചോദ്യം. ലോക തോല്‍വിയാണല്ലോടോ താന്‍ എന്നാണ് പ്രധാന കമന്റ്. എന്തൊരു ദുരന്തമാടോ എന്ന് വരെ ചോദിച്ചിട്ടുണ്ട്. പ്രെയിസ് ദ ലോര്‍ഡ് ഞാന്‍ നാളെ പ്രാര്‍ത്ഥിച്ചേക്കാം. കുറച്ച്‌ പൈസ അക്കൗണ്ടിലിടണേ എന്നും കമന്റുണ്ട്. കുറച്ച്‌ പൈസ ചെലവാകും. എന്നാലും നമ്മക്ക് ഒരു പാട്ട് കുര്‍ബാന നടത്തിയാലോ. പക്ഷേ സിനിമ ബമ്ബര്‍ ഹിറ്റാകും എന്നൊക്കെയാണ് ട്രോളര്‍മാര്‍ പോസ്റ്റിനെതിരെ ഇട്ടിരിക്കുന്ന കമന്റ്.മോഹന്‍ലാല്‍ ത്രില്ലര്‍ ചിത്രമായ നീരാളി തിയേറ്ററില്‍ വിജയിച്ചോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് അത്ര നല്ല അഭിപ്രായമല്ല കേള്‍ക്കുന്നത്. തിയേറ്ററുകള്‍ പല സ്ഥലത്തും കാലിയാണ്. ഇതിനെ നേരിടുന്നതിന് മുന്‍കൂട്ടി കണ്ടാണ് പെന്തകോസ്ത് പാസ്റ്റര്‍ രംഗത്തെത്തിയത്. സന്തോഷ് താനുവേലി എന്ന നിര്‍മാതാവ് ചലച്ചിത്ര മേഖലയില്‍ അറിയപ്പെടുന്നത് സന്തോഷ് ടി കുരുവിളയെന്നാണ്. അദ്ദേഹം മായാനദി പോലുള്ള ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ മോശം പ്രചാരണവും നടക്കുന്നുണ്ട്.കലയില്‍ മത കലര്‍ത്തുന്ന ഊളയെന്ന് പാസ്റ്റര്‍ക്കെതിരെയുള്ള ട്രോള്‍. പ്രെയിസ് ദ ലോര്‍ഡ്. അടുത്ത ചിത്രം സത്യവിശ്വാസിയായ ജോണി സിന്‍സിനെ വെച്ച്‌ ചെയ്യാന്‍ കഴിയട്ടെയെന്ന് ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു സോദരാ എന്നാണ് ഒരു കമന്റ്. യുക്തിവാദി ബ്രദറിന്റെ പ്രാര്‍ത്ഥന യേശു കേള്‍ക്കുമോ എന്ന് വരെ ചോദിച്ചവരുണ്ട്. അതേസമയം വര്‍ഗീയത പ്രചരിപ്പിക്കുന്നതാണ് ഈ പോസ്‌റ്റെന്നും സിനിമയുടെ പ്രചാരണമല്ല മറിച്ച്‌ ക്രിസ്ത്യാനിയുടെ സിനിമ ക്രിസ്ത്യാനി മാത്രം കാണണമെന്ന ദുരുദേശ്യമാണ് പാസ്റ്റര്‍ക്കുള്ളത് എന്നും വിമര്‍ശനമുണ്ട്.