Friday, October 4, 2024
HomeCrimeസ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി

ചണ്ഡീഗഢിൽ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി. ചണ്ഡീഗഢ്​ സെക്​ടർ 23 ലാണ്​ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്.
സ്​കൂളിലെ പരിപാടികൾ കഴിഞ്ഞ്​ വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ വച്ച് ഒരാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും റോഡിനു സമീപത്തെ ചിൽഡ്രൻസ്​ ട്രാഫിക്​ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.  അവധി ദിനമായതിനാൽ പാർക്കിലോ റോഡിലോ ആളുകളുണ്ടായിരുന്നു. പീഡനം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന്​ അക്രമി ഭീഷണിപ്പെടുത്തിയിരുന്നു. 

പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷാകര്‍ത്താക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയും വൈദ്യപരിശോധനക്ക്​ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്​തു. ​പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments