ഏത് സുരക്ഷാ ഭീഷണിയും നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന സുരക്ഷയാണ്. അതിര്‍ത്തിയില്‍ സൈനികരെ ഫലപ്രദമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയുടെ സൈനിക ശക്തി ലോകാരാജ്യങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉപകരിച്ചു. സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണ. സമുദ്രം വഴിയോ അതിര്‍ത്തി വഴിയോ സൈബറിടം വഴിയോ ഏത് തരത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടാന്‍ ഇന്ത്യ സജ്ജമാണ്. ആഭ്യന്തര സുരക്ഷയും ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.