Sunday, October 13, 2024
HomeKeralaവയനാടിന് അൻപതിനായിരം കിലോ അരിയും ഭക്ഷ്യസാധനങ്ങളും എത്തിച്ച്‌ രാഹുല്‍ ഗാന്ധി

വയനാടിന് അൻപതിനായിരം കിലോ അരിയും ഭക്ഷ്യസാധനങ്ങളും എത്തിച്ച്‌ രാഹുല്‍ ഗാന്ധി

വയനാട് കനത്തമഴയും ഉരുള്‍പൊട്ടലും ദുരിതം വിതച്ച വയനാടിന് രാഹുല്‍ ഗാന്ധിയുെ സഹായം എം.പി ഓഫീസ് മുഖേന എത്തിച്ചു. അമ്ബതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തരവസ്തുക്കളുമാണ് ജില്ലയില്‍ വിതരണത്തിനെത്തിച്ചത്. ദുരന്തബാധിത പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധി നേരത്തെ സന്ദര്‍ശനം നടത്തിയിരുന്നു. വിവിധ ക്യാമ്ബുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടണ്‍കണക്കിന് വസ്തുക്കള്‍ കേരളത്തിലേക്കെത്തിയത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യവശ്യ വസ്തുക്കള്‍ ലഭ്യമാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ ക്ലീനിംഗ് സാധനങ്ങള്‍ വിതരണം ചെയ്യും. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്റൂം, ഫ്ലോര്‍ ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും.ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഒാഫീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments