വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയോടെ ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 176 ഇന്നിങ്‌സില്‍ നിന്നും ഈ നാഴികക്കല്ല് താണ്ടിയ കോഹ്ലി 225 ഇന്നിങ്‌സില്‍ നിന്നും ക്യാപ്റ്റനായി 10000 റണ്‍സ് നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനെയാണ് പിന്നിലാക്കിയത്.
ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടിയവര്‍
1. വിരാട് കോഹ്ലി – 176 ഇന്നിങ്‌സ്
2. റിക്കി പോണ്ടിങ് – 225 ഇന്നിങ്സ്
3. ഗ്രെയിം സ്മിത്ത് – 240 ഇന്നിങ്‌സ്
4. എം എസ് ധോണി – 284 ഇന്നിങ്‌സ്
5. അലന്‍ ബോര്‍ഡര്‍ – 288 ഇന്നിങ്‌സ്
6. സ്റ്റീഫന്‍ ഫ്ലെമിങ് – 307 ഇന്നിങ്‌സ്