Wednesday, September 11, 2024
HomeKeralaവട്ടിളകിയ പൊലീസുകാർ കേസ് അന്വേഷിക്കുന്നു :വിവാദവുമായി പി സി ജോർജ്

വട്ടിളകിയ പൊലീസുകാർ കേസ് അന്വേഷിക്കുന്നു :വിവാദവുമായി പി സി ജോർജ്

നടി ആക്രമിക്കപ്പെട്ട കേസിൽ വിവാദ പരാമർശവുമായി പി സി ജോർജ് എം. എൽ. എ. കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പൊലീസുകാരാണെന്നും ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന്റെ പിന്നിൽ ഗൂഢാലോചനയാണെണെന്നും പി.സി. ജോർജ് എംഎൽഎ ആരോപിച്ചു. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേർന്നുള്ള ഗൂഢാലോചനയായിരുന്നു അതെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോർജ് പറഞ്ഞു. ആക്രമണത്തിനിരയായ നടിയെക്കുറിച്ചു താൻ നടത്തിയ പരാമർശങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന് പി.സി. ജോർജ് എംഎൽഎ പറഞ്ഞു.

അറസ്റ്റിലായ നടൻ ദിലീപിനു ജാമ്യത്തിന് അർഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നൽകുന്നില്ല എന്നു കോടതി പറയണം. പോലീസുകാർ നടൻ നാദിർഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. പൾസര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്നു നാദിർഷാ നേരിട്ടു വന്നു പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തിൽ സംസാരിച്ചു എന്ന പേരിൽ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ലെന്നും പി.സി.ജോർജ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments