ദുര്‍ഗാപൂജയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിനെ നേരിടേണ്ടി വരുമെന്ന് ആര്‍.എസ്.എസിനോടും അനുബന്ധ സംഘടനകളോടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീ കൊണ്ട് കളിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. വിജയദശമി നാളില്‍ ശാസ്ത്ര പൂജനുമായി (ആയുധപൂജ) മുന്നോട്ടു പോകാനുള്ള വി.എച്ച്.പി തീരുമാനത്തിനെതിരെയാണ് മമത രംഗത്തുവന്നത്. ആയുധ പൂജ നടത്താന്‍ ഒരിടത്തും അനുവദിക്കരുതെന്ന് നേരത്തെ മമത പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ആയുധങ്ങള്‍ പൂജിക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ മാസം മുഹറം ആഘോഷ ദിവസത്തില്‍ ദുര്‍ഗാ പൂജാ വേളയിലെ വിഗ്രഹങ്ങള്‍ നദിയില്‍ മുക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സെപ്തംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും വൈകിട്ട് ആറിനു ശേഷം വിഗ്രഹങ്ങള്‍ നദിയിലൊഴുക്കേണ്ട എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. മമത പ്രീണന രാഷ്ട്രീയം കളിക്കുകയാണ് എന്നായിരുന്നു ബി.ജെ.പി ഇതോട് പ്രതികരിച്ചിരുന്നത്.
ആര്‍.എസ്.എസ്സിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നൽകി
RELATED ARTICLES