പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യം സൂപ്പര്‍ അടിയന്തരാവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്നും ജനാധിപത്യം പുനസ്ഥാപിക്കാന്‍ സമാനമനസ്കരായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മമത ആഹ്വാനം ചെയ്തു. ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനമാണ്. രാജ്യം ഇപ്പോള്‍ സൂപ്പര്‍ എമര്‍ജന്‍സി (അടിയന്താരവസ്ഥ) യിലൂടെയാണു കടന്നുപോകുന്നത്. ഈ മഹത്തായ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ 2019-ല്‍ സമാനമനസ്കരായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തുചേരേണ്ടതുണ്ട്- മമത ട്വീറ്റ് ചെയ്തു.
രാജ്യം സൂപ്പര്‍ എമര്‍ജന്‍സിയിൽ; ജനാധിപത്യം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നു മമത
RELATED ARTICLES