2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കുള്ള രാഹുലിന്റെ വരവ് കോണ്‍ഗ്രസിനും മതേതര മുന്നണിക്കും പുതു ഊര്‍ജ്ജമേകുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ എന്നതിനെക്കാള്‍ ആശയങ്ങള്‍ തമ്മിലായിരിക്കും പോരാട്ടം. ബി.ജെ.പിയുടെ വര്‍ഗീയ ആശയങ്ങളെ മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നേരിടും. ഈ മുന്നണിയെ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലിന് തീര്‍ച്ചയായും സാധിക്കും-മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഖുര്‍ഷിദ് വ്യക്തമാക്കി.
ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി- ഖുര്‍ഷിദ്
RELATED ARTICLES