Monday, November 11, 2024
HomeKeralaഅരിക്ക് ജിഎസ്ടി; കിലോഗ്രാമിന് ശരാശരി രണ്ടര രൂപയുടെ വര്‍ധനയുണ്ടാകും

അരിക്ക് ജിഎസ്ടി; കിലോഗ്രാമിന് ശരാശരി രണ്ടര രൂപയുടെ വര്‍ധനയുണ്ടാകും

റേഷന്‍ അരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിത്തുടങ്ങിയതോടെയാണ് കേരളത്തില്‍ റേഷനരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും വില കൂടുന്നത്. ബ്രാന്‍ഡ് പേരുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജിഎസ്ടി ബാധകമാണെന്ന ഉത്തരവനുസരിച്ചാണ് നടപടി.

ജിഎസ്ടി ചുമത്തുന്നതോടെ അരിവിലയില്‍ കിലോഗ്രാമിന് ശരാശരി രണ്ടര രൂപയുടെ വര്‍ധനയുണ്ടാകും. ഇതോടെ അരിക്ക് മലയാളി വര്‍ഷം 600 കോടിയോളം രൂപ അധികമായി നല്‍കേണ്ടിവരുമെന്നാണ് കണക്ക്. മുമ്പ് രജിസ്‌റ്റേര്‍ഡ് ബ്രാന്‍ഡുകളിലുള്ള ധാന്യങ്ങള്‍ക്ക് മാത്രമായിരുന്നു ജിഎസ്ടി ബാധകമായിരുന്നത്. ചാക്കിലോ പായ്ക്കറ്റുകളിലോ ആക്കി കമ്പനിയുടേതോ മില്ലുകളുടേതോ പേരോ ചിഹ്നമോ ഉള്ള എല്ലാ അരിയും ബ്രാന്‍ഡഡ് ആയി കണക്കാക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്. അതുപ്രകാരം കേരളത്തില്‍ പൊതുവിപണിയിലെത്തുന്ന അരിയെല്ലാം ബ്രാന്‍ഡഡ് ആണ്. എല്ലാറ്റിനും അഞ്ച് ശതമാനം നികുതിയും ബാധകമാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments