ദിലീപിന്റെ സംഘടനയ്ക്ക് പുലിക്കൂട്ടില്‍ അകപ്പെട്ട ആട്ടിന്‍കുട്ടിയുടെ ഗതി വരും – ബഷീര്‍

citinews

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് ലിബര്‍ട്ടി ബഷീറിന്റെ മുന്നറിയിപ്പ്.
സമരം പിന്‍വലിച്ച സാഹചര്യം വ്യക്തമാക്കുന്നതിന്നിടയിലാണ് വീണ്ടും സമരം വേണ്ടി വന്നേക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. ദിലീപിന്റെ പുതിയ സംഘടനയ്ക്ക് പുലിക്കൂട്ടില്‍ അകപ്പട്ട ആട്ടിന്‍ കുട്ടിയുടെ ഗതി വരുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ നല്‍കില്ല എന്നൊരു തീരുമാനം ആര്‍ക്കും എടുക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. അത് കൊണ്ട് തന്നെ അത്തരം ഒരു പ്രശ്നം വന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് അതിനു പരിഹാരം കാണും.

ചില കരിങ്കാലികളാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴില്‍ നിന്നും ദിലീപിന്റെ കീഴിലുള്ള പുതിയ സംഘടനയിലേക്ക് നീങ്ങിയതെന്നും ബഷീര്‍ പറഞ്ഞു. 10 പേരില്‍ താഴെ ഉടമകള്‍ മാത്രമാണ് പുതുതായി സംഘടന വിട്ടത്. മറ്റുള്ളവര്‍ നേരത്തെ തന്നെ സംഘടന വിട്ടവരാണ്.

ഞങ്ങള്‍ ഒറ്റ സംഘടനയല്ലേ ഉള്ളത്. എല്ലാ സംഘടനകളും ഞങ്ങള്‍ക്ക് എതിരായി നിന്നു. അപ്പോള്‍ ചില പ്രശ്നങ്ങള്‍ വരും. സ്വാഭാവികമാണത്. സമരം പിന്‍വലിച്ചതില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഒരു ക്ഷീണവും വന്നിട്ടില്ല.