അഴീക്കോട് മേനോൻ ബസാറിൽ ശനിയാഴ്ച്ച രാത്രിയാണ് ആരെയും നാണിപ്പിക്കുന്ന ശിക്ഷാരീതി നടപ്പിലാക്കിയത്. യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് തല്ലിച്ചതച്ചതിന് ശേഷം, ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
ഒരു സംഘം ആളുകൾ ചേർന്ന് സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് പിടികൂടിയ പള്ളിപ്പറമ്പിൽ സലാമി (47) നെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മണിക്കൂറുകളോളം വിചാരണ നടത്തി. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സലാമിപ്പോൾ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. മൊബൈലിലിൽ മർദ്ദന ചിത്രം പകർത്തി വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.