അന്യരുടെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുക : മാർ നിക്കോദിമോസ്

പെരുമ്പെട്ടി : അന്യരുടെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണം ശതാബ്‌ദി ആഘോഷങ്ങൾ എന്ന് ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെരുമ്പെട്ടി സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവകയുടെ പഞ്ചവത്സര ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റവ ഫാ. ഡോ. ടി. ജെ. ജോഷ്വ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇടവകയുടെ ഭവനദാന പദ്ധതിയും ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഫാ. സൈമൺ ജേക്കബ് മാത്യു (വികാരി ) അധ്യക്ഷത വഹിച്ചു. ഫാ. സൈമൺ വറുഗീസ്, ഫാ. ചെറിയാൻ മണപ്പുറത്ത്‌ , ശ്രീമതി. ഓമന വേണുഗോപാൽ , ശ്രീ പി. വി. തോമസ്, ശ്രീ കെ. വി. എബ്രഹാം ശ്രീ വിനീഷ് പി. തോമസ് തുടങ്ങിയവരും പ്രസംഗിച്ചു.