പാക്കിസ്ഥാൻ അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചയ്ക്കൊരുങ്ങുന്നു. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (ഡിജിഎംഒ) തല ചർച്ചയ്ക്കാണ് പാക്കിസ്ഥാൻ തയാറെടുക്കുന്നത്. അതിർത്തി കടന്നുള്ള വെടിവയ്പിൽ നാല് പാക് പട്ടാളക്കാർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് ചർച്ചകൾക്കു പാക്കിസ്ഥാൻ മുൻകൈ എടുക്കുന്നത്.പാക് മാധ്യമമായ ഡോൺ ആണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ നവംബറിൽ ഇരുരാജ്യങ്ങളിലെ ഡിജിഎംഒമാരും ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇരുവരും ടെലിഫോൺ മുഖേന ചർച്ചകൾ സാധാരണമാണെങ്കിലും കൂടിക്കാഴ്ച നാലു വർഷമായി നടന്നിട്ടില്ല. വാഗാ അതിർത്തിയിലായിരുന്നു അന്നു കൂടിക്കാഴ്ച നടത്തിയത്. അന്ന് 14 വർഷത്തെ വലിയ ഇടവേഷയ്ക്കു ശേഷമാണ് കൂടിക്കാഴ്ച ഉണ്ടായത്.
പാക്കിസ്ഥാൻ അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചയ്ക്കൊരുങ്ങുന്നു
RELATED ARTICLES