പുതിയ നിയമങ്ങള്‍ ഉണ്ടാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള അധികാരങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ത്രിതലപഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയുടെ അധികാരം കവര്‍ന്നെടുത്ത് പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് ത്രിതലപഞ്ചായത്ത്, മുനിസിപ്പല്‍ അംഗങ്ങള്‍ കളക്ട്രേറ്റ് പടിക്കല്‍ സംഘടിപ്പിച്ച പിക്കറ്റിംഗ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഒരു പഞ്ചായത്തിലും യാതൊരു വികസന പദ്ധതികളും നടപ്പായിട്ടില്ല. പഞ്ചായത്തു, നഗരസഭകളുടെ വികസന ലിസ്റ്റു പോലും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ത്രിതലപഞ്ചാത്തുകള്‍ മുന്‍സിപ്പാലിറ്റികള്‍ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രാദേശികമായ വികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാകുന്നില്ല.ഒരു ബില്ലുകളും പാസാക്കാന്‍ കഴിയുന്നില്ല. ഏറ്റവും കൂടുതല്‍ പണം വിനിയോഗിക്കപ്പെടുന്നത് ത്രിതലപഞ്ചായത്ത് സംവിധാനം വഴിയാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ത്രിതലപഞ്ചായത്തുകളുടെ വിഖിതം വര്‍ദ്ധിപ്പിച്ച് നല്‍കി സമയബന്ധിതമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 27 ശതമാനം ഫണ്ടുകളാണ് വിനിയോഗിക്കാന്‍ കഴിഞ്ഞത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍പോലും യാതൊരു വികസന പദ്ധതികളും നടപ്പാക്കാന്‍ കഴിയുന്നില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്. പാവപ്പെട്ട പട്ടിക ജാതിക്കാരുടെ വീടുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്. ഭവനപദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. പൊളിച്ച വീടുകളുടെ മുന്നില്‍ അവര്‍ നിസ:ഹായരായി നില്‍ക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇതിനോട് സര്‍ക്കാര്‍ അനുകൂലമായി നില്‍ക്കുകയാണ്. ഗുരുതരമായ വീഴ്ചയാണിതെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ മുന്നില്‍ നോക്കുകുത്തികളായി ജനം നില്‍ക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇന്നുള്ളത്. സാമ്പത്തീക അടിയന്തരാവസ്ഥയാണ് സംസ്ഥാനത്ത്. ഇത് തുറന്നു പറയാന്‍ ഇടതു സര്‍ക്കാര്‍ മടിക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം ഭരണ സമ്പ്രാദായങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുകയില്ല. ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള സമരമല്ലിത്. മറിച്ച് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ആന്റോ ആന്റണി പറഞ്ഞു. ഇതൊരു സൂചന സമരം മാത്രമാണ്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടര്‍ന്നാന്‍ കോണ്‍ഗ്രസ് ശക്തമായി സമരപരിപാടികളിലൂടെ അതിനെ നേരിടുമെന്നും എം.പി പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, മുന്‍എംഎല്‍എ മാലേത്ത് സരളാ ദേവീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവീ, ഡിസിസി ഭാരവാഹികളായ അഡ്വ.എ.സുരേഷ്‌കുമാര്‍, കെ.കെ റോയിസണ്‍, റിങ്കു ചെറിയാന്‍, സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍കൊണ്ടൂര്‍, നഗരസഭാ അദ്ധ്യക്ഷ രജനി പ്രദീപ്, കെ.ജി അനിത, ശ്യം.എസ് കുരുവിള, കെ.എന്‍ അച്യുതന്‍, ഹരികുമാര്‍ പൂതങ്കര, എസ്.ബിനു, എംഎസ് ഷിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കളക്ടേറ്റ് പിക്കറ്റിംഗിന് മുന്നോടിയായി അബാന്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് കളക്ടേറ്റ് പടിക്കല്‍ സമാപിച്ചു. തുടര്‍ന്ന് കളക്ടേറ്റ് പിക്കറ്റ് ചെയ്ത് ഡിസിസി നേതാക്കളെയും ജനപ്രതിനിധികളെയും അറസ്റ്റു ചെയ്ത് വിട്ടയച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു- ആന്റോ ആന്റണി എം.പി
RELATED ARTICLES