വേനല്‍ക്കാലത്ത് വലിയ മദ്യദുരന്തത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കേണ്ടിവരും!!!!
വേനലിന്റെ ചൂട് കടുത്തതോടെ കള്ളിന്റെ ഉത്പാദനം വലിയ തോതില്‍ കുറഞ്ഞു. തെങ്ങിലെ ജലാംശം വേനൽക്കാലത്തു നഷ്ടപ്പെടുന്നതുകൊണ്ടു ചെത്തു തെങ്ങുകളില്‍ നിന്നു ലഭിക്കുന്ന കള്ളിന്റെ അളവ് നേര്‍പകുതിയായി ചുരുങ്ങും. എന്നാൽ കേരളത്തിൽ കള്ള് വില്‍പ്പനയിൽ റെക്കോര്‍ഡ് വർധനവ് ഉണ്ടായി . കള്ളിന്റെ ഉത്പാദനം കുറയുകയും ഉപഭോഗം വർധിക്കുകയും ചെയ്തപ്പോൾ തെളിഞ്ഞിരിക്കുന്നത് കേരളത്തിലേക്ക് വൻ തോതിൽ ഒഴുകുന്നത് വ്യാജ കള്ളാണെന്നാണ്.ബെവ്റേജ് ഔട്ട്ലെറ്റുകള്ക്കെതിരേയുള്ള സമരം ശക്തമായതോടെ പലയിടത്തും മദ്യശാലകള്‍ക്കു പൂട്ടുവീണിരിക്കുകയാണ് . ഈ സാഹചര്യം മുതലെടുത്താണ് വ്യാജ കള്ളിന്റെ വിൽപ്പന വ്യാപകമായിരിക്കുന്നത്.
മയക്കു ഗുളികയും സ്പിരിറ്റും പഞ്ചസാരയും ഒക്കെ ചേര്‍ത്താണ് കൃത്രിമക്കള്ള് ഉണ്ടാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വ്യാജകള്ള് ഉത്പാദന കേന്ദ്രങ്ങളുണ്ട്. പല സ്ഥലങ്ങളിലും കള്ളിൽ മായം ചേർത്തിട്ടുണ്ടോ എന്ന് അറിയാൻ മണത്തു നോക്കുന്നതല്ലാതെ എക്സൈസിന് വേറൊന്നും ചെയ്യാൻ കഴിയുന്നില്ല . വ്യാജ കള്ള് പരിശോധന ശക്തമാക്കാന്‍ കൂടുതല്‍ നടപടികളെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നടപടികള്‍ എങ്ങുമെത്തുന്നില്ല.
സംസ്ഥാനത്തെ 5000ഓളം വരുന്ന കള്ളുഷാപ്പുകളിലേക്ക് കള്ള് കൊണ്ടുപോകുന്ന ചിറ്റൂരില്‍ മാത്രം 2000ലേറെ തോപ്പുകളുണ്ടെന്നാണ് . ഇവിടെ എന്തെങ്കിലും കൃത്രിമം നടക്കുന്നുണ്ടോ എന്ന് പരിശോധക്കേണ്ട ചിറ്റൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫിസില്‍ ആകെയുള്ളത് കേവലം 20 ജീവനക്കാര്‍ !
ചിറ്റൂര്‍ മേഖലയില്‍ അതീവ രഹസ്യമായി വിഷമയമായ കള്ളിന്റെ ഉത്പാദനം നടക്കുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പോലും പ്രവേശനമില്ലാത്ത ഷെഡ്ഡുകളിലാണ് കള്ള് നിര്‍മാണം പൊടിപൊടിക്കുന്നത്. തെങ്ങിന്റെ കണക്ക് അനുസരിച്ചാണ് കള്ള് ഉത്പാദനത്തിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതേസമയം ഇല്ലാത്ത തെങ്ങുകള്‍ ചെത്തുന്നതായി കാട്ടിയാണ് പലരും പെര്‍മിറ്റെടുക്കുന്നത്. വിഷാദരോഗത്തിനുപയോഗിക്കുന്ന മയക്കു ഗുളികകൾ വരെ കൃത്രിമ കള്ളിൽ ചേർക്കുന്നു എന്നാണ് അറിവ്. ഇതിന്റെ അമിതോപയോഗം മരണത്തിനു വരെ കാരണമാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ കാര്യങ്ങളെല്ലാം സൗകര്യപൂർവ്വം വിസ്മരിച്ചാൽ വേനല്‍ക്കാലത്ത് വലിയൊരു മദ്യദുരന്തത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കേണ്ടിവരും.