മന്ത്രി എം എം മണി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍
മന്ത്രി എം.എം. മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഇന്നലെ രാത്രിയാണ് മണിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളെജിലെ കാര്‍ഡിയാക് ഐസിയുവിലും പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു.