Friday, October 4, 2024
HomeNationalതമിഴ്നാട്ടിൽ പളനിസ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

തമിഴ്നാട്ടിൽ പളനിസ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

തമിഴ്നാട്ടിൽ പളനിസ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

Download Press Release of RajBhavan  Document 1 &  Document 2

തമിഴ്നാട്ടിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. പുതിയ മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. സെങ്കോട്ടയ്യൻ അടക്കം എട്ടുപേരും സത്യപ്രതിജ്ഞ ചെയ്തു.15 ദിവസത്തിനകം പളനിസാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം.

ഗവർണർക്ക് ലഭിച്ച നിയമോപദേശം കൂടി കണക്കിലെടുത്താണ് അദ്ദേഹം പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്. തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. അതേസമയം, ഗവർണർ പളനിസാമിയെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചതോടെ അണ്ണാ ഡിഎംകെ പിളർപ്പിലേക്കു നീങ്ങുകയാണ്. കാവൽ മുഖ്യമന്ത്രി പനീർശെൽവത്തിന്‍റെ അടുത്ത നീക്കം നിർണായകമായിരിക്കും. 12 എം.എൽ.എ. മാർ പ്രത്യക്ഷത്തിൽ പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 124 എംഎൽഎമാർ ഒപ്പമുണ്ടെന്ന അവകാശവാദമാണ് ശശികല കൂട്ടർ ഉന്നയിക്കുന്നത്.

സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് പളനിസാമിയെ ഇന്നു രാവിലെ ഗവർണർ സി. വിദ്യാസാഗർ റാവു രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയിരുന്നു. അഞ്ച് എംഎൽഎമാർക്കൊപ്പമാണ് പളനിസാമി ഗവർണറെ കാണാൻ എത്തിയത്. ബുധനാഴ്ച വൈകിട്ട് പളനിസാമിയും കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവവും രാജ്ഭനിലെത്തി ഗവർണറെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎമാരുടെ എണ്ണത്തിലെ നിജസ്ഥിതി ഗവർണറെ ബോധ്യപ്പെടുത്താൻ ഇരുപക്ഷത്തിനും കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് പളനിസാമി ഇന്നു വീണ്ടും ഗവർണറെ കണ്ടത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. മന്ത്രിസഭയിൽ 31 മന്ത്രിമാരാകും ഉണ്ടാകുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments