ജിയോയുടെ പടവാളിനു മുൻപിൽ ഐഡിയ പത്തി മടക്കി
ജിയോ ഫ്രീ ഓഫറുമായി വന്നതോടെ മിക്കവാറും എല്ലാ ടെലിക്കോം സേവന ദാദാക്കളും നഷ്ട്ടത്തിൽ മുങ്ങി തപ്പി . ഐഡിയക്ക് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഐഡിയയുടെ വരുമാനത്തിൽ 385 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ സമയം 659 കോടി ലാഭം ഐഡിയക്കു ലഭിച്ചിരുന്നു.
2007 മുതൽ തുടർച്ചായി ലാഭം നേടിയ ശേഷമാണ് ഐഡിയക്കു പതനം ഉണ്ടായത്. ഐഡിയയുടെ മൊത്തം വരുമാനം 3.79 % ഇടിഞ്ഞ് 8662.7 കോടി രൂപയായി. ജിയോ വന്നതോടെ രാജ്യത്തെ ടെലികോം മേഖലയെ തന്നെ മാറ്റി മറിച്ചു . ജിയോയ്ക്കൊപ്പം മത്സരിക്കാൻ നിരക്കുകൾ കുത്തനെ കുറച്ചും ഓഫറുകൾ പ്രഖ്യാപിച്ചതും പല സേവന ദാദാക്കളുടെയും നഷ്ടം ഇരട്ടിയാക്കി.
അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ വെള്ളം കുടിച്ചു എന്നത് അതിലും രസകരം ! ഒക്ട്ടോബർ -ഡിസംബർ മാസങ്ങളിൽ 531 കോടി രൂപയുടെ നഷ്ടം റിലയൻസ് കമ്മ്യൂണിക്കേഷൻസിന് ഉണ്ടായി. ജിയോയുടെ പടവാളിനു മുൻപിൽ ഒരുപാടു ടെലികോം സേവന ദാതാക്കൾ പത്തി മടക്കി എന്ന് ചുരുക്കം.