ആർ.എസ്.എസ് ചരിത്രം പറയുന്ന ചിത്രം അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്നു എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച് സംവിധായകൻ പ്രിയദർശൻ തന്നെ രംഗത്തുവന്നു. ഒരു ഒാൺലൈൻ പോർട്ടലിേനാടാണ് പ്രിയൻ വാർത്തകളെ കുറിച്ച് പ്രതികരിച്ചത്. പ്രിയദർശെൻറ പുതിയ ചിത്രം ആർ.എസ്.എസിെൻറ ചരിത്രമാണെന്ന വാർത്തകളെ അടിസ്ഥാനമാക്കി ട്രോൾ പേജുകളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. എന്നാൽ തെൻറ അറിവിൽ അങ്ങനെയൊരു ചിത്രമില്ലെന്നും വ്യാജ വാർത്തകൾ പുറത്തുവിടുന്നവർക്ക് അവരുടെതായ സ്വാർഥതാൽപര്യമുണ്ടെന്നും പ്രിയൻ പ്രതികരിച്ചു. ബോളിവുഡിൽ താൻ ഇതുവരെ ചെയ്തത് കച്ചവട സിനിമകളാണ്. അക്ഷയ് കുമാറിനെ വച്ച് അടുത്ത സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും അത് ചരിത്ര സിനിമ ആയിരിക്കില്ലെന്നും പ്രിയൻ വ്യക്തമാക്കി. ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആർ.എസ്.എസ് ചരിത്രത്തെ കുറിച്ച സിനിമ ചെയ്യാൻ പോവുകയാണെന്നും അതിൽ അക്ഷയ്കുമാര്‍ നായകനാകുന്നുവെന്നും വാര്‍ത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാല്‍, അത് വ്യാജമാണെന്ന് പിന്നീട് വാർത്തകൾ വന്നിരുന്നു.
ആർ.എസ്.എസ് ചരിത്രം പറയുന്ന ചിത്രം ഞാൻ സംവിധാനം ചെയ്യുന്നില്ല – പ്രിയദർശൻ
RELATED ARTICLES