പാകിസ്ഥാനെതിരെ ശക്തമായ നടപടിയ്ക്ക് ഇന്ത്യ തയ്യാറെടുക്കുന്നു

visa

പാകിസ്ഥാനെതിരെ ശക്തമായ നടപടിയ്ക്ക്  ഇന്ത്യ തയ്യാറെടുക്കുന്നു. പാക്ക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിനാണ് കടുത്ത നിയന്ത്രണം. പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കുന്നതിനുളള സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനം ആനുസരിച്ച് ഇവര്‍ക്ക് മെഡിക്കല്‍ വീസ പോലും അനുവദിക്കില്ല.

ഇന്ത്യന്‍ നാവികസേനയുടെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ചാരവൃത്തിയിലേര്‍പ്പെട്ടതിനും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും തെളിവുണ്ടെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഇക്കാര്യം തെളുവുകൾ സഹിതം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കാൻ പാക്കിസ്ഥാന്‍ നീക്കം തുടങ്ങി. ലോകരാജ്യങ്ങളുടെ മുന്നില്‍ കുല്‍ഭൂഷണ്‍ വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരണമെന്നാണ് പാക്കിസ്ഥാന്‍ നീക്കം.

അതേസമയം, കുല്‍ഭൂഷണ്‍ ജാദവിന് നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പതിനാലാം തവണയും പാക്കിസ്ഥാന്‍ നിഷേധിച്ചു.പാകിസ്ഥാനോടുള്ള നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇവരുമായുള്ള നയതന്ത്ര ചര്‍ച്ചകളും കഴിഞ്ഞ ദിവസം ഇന്ത്യ മരവിപ്പിച്ചിരുന്നു .