Friday, March 29, 2024
HomeNationalപശുവിന്റെ പേരില്‍ ക്രൂരമായ പീഡനം

പശുവിന്റെ പേരില്‍ ക്രൂരമായ പീഡനം

ഗുജറാത്തില്‍ വീണ്ടും പശുവിന്റെ പേരില്‍ പീഡനം. ഗുജറാത്തിലെ ആനന്ദില്‍ ചത്ത പശുവിന്റെ തോലുരിച്ചെന്ന കുറ്റത്തിന് ദളിത് വിഭാഗത്തില്‍ പെട്ട അമ്മയ്ക്കും മകനുമാണ് സ്ഥലത്തെ സവര്‍ണ്ണ വിഭാഗത്തില്‍ നിന്നും ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയാകേണ്ടി വന്നത്.21 വയസ്സുള്ള ശൈലേഷ് രോഹിത് മാതാവ് 45 വയസ്സുള്ള മണിബെന്‍ എന്നിവരെയാണ് പ്രദേശത്തെ ഉയര്‍ന്ന ജാതിയിലുള്ളവര്‍ ചേര്‍ന്ന് കൂട്ടമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ജാതിമേല്‍ക്കോയ്മ വളരെ ഉയര്‍ന്ന തോതില്‍ നടമാടുന്ന സ്ഥലങ്ങളാണ് ആനന്ദും പരിസര പ്രദേശങ്ങളും. ഇവിടത്തെ ദളിത് വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ചത്ത പശുവിന്റെ തോലുരിഞ്ഞ് വിറ്റാണ് ഉപജീവനം നടത്തുന്നത്. അക്രമത്തില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിയന്ത്രണ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ദളിത് വര്‍ഗ്ഗക്കാര്‍ക്ക് മാരകമായ മര്‍ദനമേറ്റത് വന്‍ വാര്‍ത്തയായിരുന്നു. സംഭവത്തിന് ശേഷം ആക്രമത്തിന്റ ദൃശ്യങ്ങള്‍ രാജ്യത്താകാമാനം വ്യാപകമായ തോതില്‍ പ്രചരിക്കുകയും ദളിത് കൂട്ടായ്മ ശക്തിപ്പെടാന്‍ ആക്കം കൂട്ടുകയും ചെയ്തു. മര്‍ദനത്തില്‍ ഒരു വര്‍ഷം തികയുന്ന ദിവസം അലഹബാദില്‍ വമ്പിച്ച റാലിയും ദളിത് കൂട്ടായ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments