“വളർത്തിയില്ലെങ്കിലും വേണ്ടില്ല,തളർത്തരുത്” യുവമോർച്ച നേതാവിന്റെ എഫ് ബി പോസ്റ്റ് അനേകരെ ചൊടിപ്പിച്ചു.തുടർന്ന് ബിജെപിയിലെ അഴിമതിക്കെതിരെ പ്രതികരിച്ച യുവമോര്‍ച്ചാ നേതാവിനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അനീഷ് പോണത്താണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഇയാള്‍ ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്തെത്തിയപ്പോഴാണ് അനീഷിന് വെട്ടേറ്റത്. ക്ഷേത്രത്തിന് സമീപമുള്ള ആര്‍എസ്എസ് ശാഖയില്‍ നിന്നും 30 പേര്‍ വടിവാളും മറ്റ് മാരകായുധങ്ങളുമായെത്തി തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴയിടപാടിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അനീഷിന് നേരെ ആക്രമണമുണ്ടായത്. വ്യാജ രസീത് വിവാദത്തെക്കുറിച്ചും അനീഷ് പലപ്പോഴായി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ പരോക്ഷമായി വിമര്‍ശിച്ചും കുറിപ്പെഴുതിയിരുന്നു. ഇക്കാരണങ്ങളാലാണ് തന്നെ ആക്രമിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. അനീഷിന്റെ പരാതിയില്‍ കാര്യവാഹക് അടക്കം നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.ആര്‍ എസ് എസ് താലൂക്ക് കാര്യവാഹക് ജെമി, അനീഷ്, രാജേഷ്, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്രമി സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
“വളർത്തിയില്ലെങ്കിലും വേണ്ടില്ല,തളർത്തരുത്” – യുവമോര്‍ച്ചാ നേതാവിനു വെട്ടേറ്റു
RELATED ARTICLES