Friday, December 6, 2024
HomeKeralaയുവാവ് രണ്ടാം ഭാര്യയേയും 10 മാസം പ്രായമായ മകളേയും കൊന്നതിന് ശേഷം ജീവനൊടുക്കി

യുവാവ് രണ്ടാം ഭാര്യയേയും 10 മാസം പ്രായമായ മകളേയും കൊന്നതിന് ശേഷം ജീവനൊടുക്കി

രണ്ടാം ഭാര്യയില്‍ സംശയം. യുവാവ് രണ്ടാം ഭാര്യയേയും 10 മാസം പ്രായമായ മകളേയും കൊന്നതിന് ശേഷം ജീവനൊടുക്കി. ചത്തീസ്ഖണ്ഡിലെ റായ്ഗഡിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. റായ്ഗഡ് നിവാസിയായ ശിവകുമാര്‍ ചൗഹാനെന്ന ഓട്ടോ ഡ്രൈവറാണ് ഈ ക്രൂരമായ കൃത്യത്തിന് ശേഷം സ്വയം ജീവനൊടുക്കിയത്. യുവതിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയതിന് ശേഷം ശിവകുമാര്‍ കത്തിയെടുത്ത് ഒന്നാം ഭാര്യക്ക് നേരെയും പാഞ്ഞടുത്തിരുന്നുവെങ്കിലും നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
4 വര്‍ഷം മുന്‍പാണ് മൊബൈലിലേക്ക് വന്ന ഒരു റോങ് നമ്പര്‍ വഴി ശിവകുമാര്‍ ചൗഹാന്‍ ലക്ഷ്മി ചൗഹാനുമായി പരിചയത്തിലാകുന്നത്. നേരത്തെ തന്നെ വിവാഹിതനായിരുന്നിട്ട് കൂടി ശിവകുമാറിന് ലക്ഷ്മിയോട് പ്രണയം തോന്നുകയും രണ്ടാം ഭാര്യയായി കൂടെ കൂട്ടുകയുമായിരുന്നു. രണ്ട് ഭാര്യമാരേയും ഒരുമിച്ച് തന്നെയാണ് താമസിപ്പിച്ചിരുന്നത്.
ഇതിനിടയിലാണ് ശിവകുമാറിന് രണ്ടാം ഭാര്യയില്‍ തനിക്കുണ്ടായ കുഞ്ഞിനെ ചൊല്ലി സംശയം ഉടലെടുക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ശിവകുമാര്‍ രണ്ടാം ഭാര്യയേയും കുഞ്ഞിനേയും വക വരുത്തിയത്. വക വരുത്തിയതിന് ശേഷം മൃതദേഹം ഓട്ടോയുടെ സീറ്റില്‍ കിടത്തി വെച്ച ശേഷം ഒന്നാം ഭാര്യക്ക് നേരെ പാഞ്ഞടുത്തെങ്കിലും നാട്ടുകരുടെ ശബ്ദം കേട്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചലിലാണ് ശിവകുമാറിന്റെ മൃതദേഹം ഒരു മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments