യുഡിഎഫ് ഹര്‍ത്താല്‍ വിജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു.
എന്നാൽ, ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഹർത്താലിനെ താറടിച്ചു കാണിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
യുഡിഎഫ് ഹര്‍ത്താല്‍ നടത്തി അക്രമം നടത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. അക്രമം നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്കിയിരുന്നതായും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.