Friday, April 26, 2024
HomeKeralaമരട് ഫ്‌ളാറ്റ്: അറസ്റ്റിലായ ബില്‍ഡറും ഉദ്യോഗസ്ഥരും മൂന്ന് ദിവസം റിമാന്‍ഡില്‍

മരട് ഫ്‌ളാറ്റ്: അറസ്റ്റിലായ ബില്‍ഡറും ഉദ്യോഗസ്ഥരും മൂന്ന് ദിവസം റിമാന്‍ഡില്‍

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ അറസ്റ്റിലായ മൂന്നുപേരെയും മൂന്ന് ദിവസത്തേക്ക് കോടതി റിമാന്‍ഡു ചെയ്തു. ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് എം.ഡി സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി.ഇ ജോസഫ് എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്. പി.ഇ ജോസഫിന്റെ ജാമ്യാപേക്ഷ മൂന്ന് ദിവസത്തിനുശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും.

തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം അറിഞ്ഞുകൊണ്ട് ഫ്‌ളാറ്റ് നിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുനവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയലുകളില്‍ സൂക്ഷിക്കേണ്ട രേഖകള്‍ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തു. നിയമം ലംഘിച്ച്‌ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് രണ്ടും മൂന്നും പ്രതികള്‍ ഒത്താശ ചെയ്തു. നിലമെന്ന് രേഖകളിലുള്ള സ്ഥലത്ത് നിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കി. വിലപ്പെട്ട തെളിവുകള്‍ നശിപ്പിച്ചു.

ഫ്‌ളാറ്റ് വാങ്ങിയവരെ ചതിക്കുകയാണ് നിര്‍മാതാക്കളും ഉദ്യോഗസ്ഥരും ചെയ്തത്. നഗ്നമായ നിയമ ലംഘനവും വിശ്വാസ വഞ്ചനയും കാട്ടിയ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ രാഷ്ട്രീയ – സാമ്ബത്തിക സ്വാധീനമുള്ളവര്‍ ആയതിനാല്‍ അവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ കേസിന്റെ അന്വേഷണംതന്നെ നിലയ്ക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments