ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഐപിസി 295 എ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് രഹ്നയ്‌ക്കെതിരേ ചുമത്തിയിരുന്നത്. കേസ് അനാവശ്യമാണെന്നും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ശബരിമലയില്‍ പോവാമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും രഹ്ന ജാമ്യഹർജിയില്‍ സൂചിപ്പിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. രഹ്നയുടെ സന്ദര്‍ശനം ശബരിമലയില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നും ആരോപിച്ച് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോനാണ് രഹ്നയ്‌ക്കെതിരേ പത്തനംതിട്ട പോലിസില്‍ പരാതി നല്‍കിയിരുന്നത്. യുവതിപ്രവേശനത്തിനു അനുമതി നല്‍കിയ സുപ്രിംകോടതി വിധിയെ തുടര്‍ന്ന് രഹ്ന ഫാത്തിമ ശബരിമലയിലെത്തുകയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇവരുടെ വീടിനുനേരെ ഒരു സംഘം ആക്രമണം നടത്തുകയും ചെയ്തിരുന്നു. അതേസമയം സുപ്രിംകോടതിയെ സമീപിക്കുമെന്ന് രഹ്ന പ്രതികരിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
RELATED ARTICLES