Saturday, April 27, 2024
HomeKeralaശബരിമലയില്‍ സ്വാമി ഭാര്‍ഗവറാമിനെയും പൃഥിപാലിനെയും കസ്റ്റഡിയിലെടുത്തു, ശശികലയെ പൊലീസ് തടഞ്ഞു

ശബരിമലയില്‍ സ്വാമി ഭാര്‍ഗവറാമിനെയും പൃഥിപാലിനെയും കസ്റ്റഡിയിലെടുത്തു, ശശികലയെ പൊലീസ് തടഞ്ഞു

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ഭാര്‍ഗവറാമിനെയും ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ദര്‍ശനത്തിനായി എത്തിയ ഹിന്ദു എെക്യവേദി നേതാവ് കെപി ശശികലയെ പൊലീസ് തടഞ്ഞു. സന്നിധാനത്തേക്ക് കയറുന്നത് തടയുക എന്ന നിലയിലാണ് ശശികലയെ മരക്കൂട്ടത്തില്‍ വച്ച്‌ തടഞ്ഞത്. മുന്‍കരുതലിന്റെ ഭാ​ഗമായാണ് തടയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശശികല ടീച്ചര്‍ക്കൊപ്പമുള്ള നാല് പേരെയും സമാനമായി തന്നെ തടഞ്ഞിട്ടുണ്ട്.

നേരത്തെ ശബരിമല പരിസരത്ത് രണ്ട് തവണ സംഘര്‍ഷാവസ്ഥയുണ്ടായപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ന് ശബരിമല കയറാന്‍ വരുമ്പോള്‍ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ചാണ് പൃഥിപാലിനെ കസ്റ്റഡിയിലെടുത്തത്. അക്രമം ഉണ്ടാക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലിലാക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഇയാളെ ശബരിമല പരിസരത്ത് നിന്ന് മാറ്റിയിട്ടുണ്ട്.

ഇന്ന് ഹരിവരാസം പാടി നട അടയ്ക്കും മുന്‍പ് സന്നിധാനത്തെത്തണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് ശശികല പറഞ്ഞു. ഇന്ന് സന്നിധാനത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ തന്നെ തടഞ്ഞു വച്ച സ്ഥലത്ത് നിന്ന് ഒരു സ്ഥലത്തേക്കും മാറില്ല. 10 മണിക്ക് ശേഷം തങ്ങാന്‍ പാടില്ലെന്ന നിര്‍​ദേശം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ ചോദിച്ചു.

നെയ് തേങ്ങയുമായി വരുന്ന ഭക്തര്‍ക്ക് അത് അഭിഷേകത്തിന് നല്‍കാന്‍ രാത്രി തങ്ങേണ്ടി വരും. ഈ നിര്‍ദേശമനുസരിച്ചാണെങ്കില്‍ നെയ്യ് എകെജി സെന്ററില്‍ കൊണ്ടു പോകണോ. അതല്ലെങ്കില്‍ പിണറായി വിജയന്റെ തലയില്‍ അഭിഷേകം ചെയ്യുകയാണോ വേണ്ടത് എന്നും ശശികല ചോദിച്ചു. വ്രതം നോറ്റ് വരുന്ന അയ്യപ്പന്‍മാര്‍ ഈ നെയ്യഭിഷേകമെന്ന പുണ്യ മുഹൂര്‍ത്തം ദര്‍ശിക്കാന്‍ കൂടിയാണ് എത്തുന്നത് . അല്ലാതെ ഭണ്ഡാരം നിറയ്ക്കാനല്ല. ഇതൊന്നും പാടില്ല എന്ന് പറയാന്‍ ഇവരാരാണെന്നും ശശികല ചോദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments