നാടന്‍കോഴി വിപണന മേള

നാടന്‍ കോഴി

പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നാടന്‍ കോഴികളുടെ വിപണമേളയും പ്രദര്‍ശനവും നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അക്കാമ്മ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. ഡോ.സെന്‍സി മാത്യു, അമ്പിളി വര്‍ഗീസ്, ബിനു ജോണ്‍ എന്നിവര്‍ പങ്കെടുത്തു. കരിങ്കോഴി, അസീല്‍, കൃഷി ബ്രോ എന്നീ ഇനങ്ങളില്‍പ്പെട്ട കോഴികള്‍ ഉണ്ടായിരുന്നു.