സിനിമ സമരം തീർത്ത പ്രതിസന്ധികളെ വെല്ലുവിളിച്ച് ‘ജോമോന്റെ സുവിശേഷങ്ങള്‍’ റിലീസിനൊരുങ്ങി. ജനുവരി 19 നാണു റിലീസ്.
എന്നും സ്നേഹ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സംവിധായകൻ സത്യൻ അന്തിക്കാട്, ദുൽക്കർ സൽമാൻ, വിനു മോഹൻ, മുകേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്.കുമാറിന്റെ ഛായാഗ്രഹണത്തിൽ ഫുൾ മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിച്ച ചിത്രമാണ് “ജോമോന്റെ സുവിശേഷങ്ങൾ”
ദുൽഖറും അനുപമാ പരമേശ്വരനുമാണ് ആദ്യരംഗങ്ങളിൽ അഭിനയിച്ചത്. ജോമോൻ, കാതറിൻ എന്നാണ് ഈ ചിത്രത്തിൽ ഇവരുടെ കഥാപാത്രങ്ങളുടെ പേര്. ദുൽഖർ സൽമാനും സത്യൻ അന്തിക്കാടും ആദ്യമായി കൈകോർക്കുമ്പോൾ അതു ദുൽഖറിന്റെ ആദ്യത്തെ കുടുംബചിത്രവുമാകുന്നു. കുടുംബചിത്രത്തിൽ അഭിനയിക്കണമെന്ന തന്റെ ഏറെനാളത്തെ ആഗ്രഹമാണ്, സത്യനങ്കിളിന്റെ ചിത്രത്തിലൂടെ ഇപ്പോൾ സാധിക്കുന്നതെന്ന് ദുൽഖർ പറഞ്ഞു. ഈ ചിത്രത്തിൽ ഒരു നായിക കൂടിയുണ്ട്. അതു തമിഴ്നാട് ഷെഡ്യൂളിൽ വരുന്ന വൈദേഹി എന്ന കഥാപാത്രമാണ്.
ഇന്നസെന്റ്, ശിവജി ഗുരുവായൂർ, അനുപമ പരമേശ്വരൻ, ഇർഷാദ്, മുത്തുമണി, ഇന്ദു തമ്പി, രസ്ന തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, കലാ സംവിധാനം പ്രശാന്ത് മാധവ്, ചമയം പാണ്ഡ്യൻ, വസ്ത്രാലങ്കാരം സമീറ സനീഷ്. പി ആർ ഒ വാഴൂർ ജോസ്. വിനോദയാത്രയ്ക്കുശേഷം സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ എസ്. കുമാറും ഈ ചിത്രത്തിൽ ഒത്തുചേരുന്നു എന്നതും മറ്റൊരു പ്രതേകതയാണ്. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണു തിരക്കഥ.
തൃശൂർ, തിരുപ്പൂർ, തഞ്ചാവൂർ, പൊള്ളാച്ചി എന്നീ ലോക്കേഷനിലാണ് ഈ ചിത്രം പൂർത്തീകരിച്ചിരിക്കുന്നതു.
തൃശൂരിലെ വളരെ സമ്പന്നമായ ഒരു കുടുംബാംഗമാണ് ജോമോൻ. ഇടത്തരം കുടുംബത്തിൽ നിന്നും സമ്പൽസമൃദ്ധിയിലേക്കു വളർന്ന വിൻസന്റിന്റെ നാലു മക്കളിൽ മൂന്നാമനാണ് ജോമോൻ. മൂത്ത സഹോദരി വിവാഹിത, മൂത്ത സഹോദരൻ ഡോക്ടർ, പിന്നെയുള്ള ഇളയ സഹോദരി പഠിക്കുന്നു. ജീവിതത്തെ ഒട്ടും ഗൗരവ ബോധമില്ലാതെ കാണുന്നവനാണ് ജോമോൻ.
മോഹന്‍ലാല്‍ ചിത്രമായ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ 20 നും റിലീസ് ചെയ്യന്നതാണ്. പുതിയ മലയാള സിനിമകള്‍ ബി ക്ലാസ് സെന്ററുകളിലും ഫെഡറേഷനു പുറത്തുള്ള എ ക്ലാസ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നത് ഫെഡറേഷന്‍ തിയറ്ററുടമകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.
‘ജോമോന്റെ സുവിശേഷങ്ങള്‍’ റിലീസിനൊരുങ്ങി
RELATED ARTICLES