Monday, October 7, 2024
Homeപ്രാദേശികംഓട്ടോറിക്ഷാ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഓട്ടോറിക്ഷാ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2015-16, 2016-17 വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അധ്യയന വര്‍ഷങ്ങളില്‍ എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷയ്ക്ക് 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരായിരിക്കണം. പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുണ്ടായിരിക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ഫോണ്‍ : 0468 2320158.

RELATED ARTICLES
- Advertisment -

Most Popular

Recent Comments