Friday, December 13, 2024
HomeInternationalപാക്കിസ്ഥാനിലെ ചാവേർ ആക്രമണം ; മരണം 70

പാക്കിസ്ഥാനിലെ ചാവേർ ആക്രമണം ; മരണം 70

പാക്കിസ്ഥാനിലെ ചാവേർ ആക്രമണം ; മരണം 70

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സൂഫി സ്മാരകത്തിനുനേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ ആക്രമണത്തിൽ 70 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. സെഹ്വാൻ നഗരത്തിലെ സൂഫി ആരാധനാലയമായ ലാൽ ഷഹിനാസ് ഖലന്ദറിലാണ് ചാവേർ ആക്രമണം ഉണ്ടായത്.

കറാച്ചിയില്‍ നിന്നും ഉദ്ദേശം 200 കിലോമീറ്റര്‍ അകലെയുള്ള പട്ടണമാണ് സെഹ്വാന്‍. വ്യാഴാഴ്ചകളില്‍ പ്രത്യേക പ്രാര്‍ഥനക്കായി ഇവിടെ ധാരാളം വിശ്വാസികള്‍ എത്താറുണ്ട്. നൂറു കണക്കിന് വിശ്വാസികൾ രാത്രി സൂഫി ആചാരപ്രകാരമുള്ള ആരാധനയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സ്ഫോടനം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഐ.എസ്.ഐ.എൽ. ( ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് ) അമാഖ് എന്ന വെബ്സൈറ്റിലൂടെ അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ – ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ച അക്രമി, ആൾക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിയുകയും പിന്നാലെ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ത്രീകൾക്കായി തിരിച്ചിട്ടിരിക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നാണ് ആദ്യവിവരം. രക്തക്കളമായ ദര്‍ഗക്കുള്ളില്‍ നിന്നും പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. പരുക്കേറ്റവരെ നാവികസേന ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെ കറാച്ചിയിലെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. സൈന്യവും മെ‍ഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. തിങ്കളാഴ്ച പഞ്ചാബ് അസംബ്ളി കെട്ടിടത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തെ അപലപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments