വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ 10% നികുതി
വിവാഹങ്ങൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടു വരുന്നു.വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്നവരില്‍ നിന്ന് തുകയുടെ പത്ത് ശതമാനം നികുതി ഈടാക്കണമെന്ന് ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നു. വിവാഹത്തിന് എത്ര അതിഥികളെ പങ്കെടുപ്പിക്കാമെന്നും ഏതൊക്കെ വിഭവങ്ങള്‍ വിളമ്പണമെന്നുതും സര്‍ക്കാര്‍ പറയും.കംപല്‍സറി രജിസ്ട്രേഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വെയ്സ്റ്റ്ഫുള്‍ എക്സ്പന്‍ഡിച്ചര്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ സ്വകാര്യ ബില്ലായി അടുത്ത ലോക്സഭ സമ്മേളനത്തില്‍ അവതരിപ്പിക്കും.
വിവാഹ ആഡംബരം തടയുന്നതിന് വേണ്ടിയാണ് ബില്ല്. അഞ്ച് ലക്ഷമോ അതിന് മുകളിലോ വിവാഹത്തിന് ചിലവാകുകയാന്നെങ്കില്‍ 10 ശതമണം നികുതി ഈടാക്കും. ഇങ്ങനെ കിട്ടുന്ന നികുതി പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കും.