Friday, April 19, 2024
HomeKeralaമിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ

മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ

സിഎ വിദ്യാർഥിനിയായ മിഷേൽ ഗോശ്രീ കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മിഷേൽ പാലത്തിനു സമീപത്തേക്കു അതിവേഗത്തിൽ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ഹൈക്കോടതി ജംക്‌ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള പഴക്കടയ്ക്കു സമീപത്തു കൂടെ മിഷേൽ മുന്നോട്ടു നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണു ഇപ്പോൾ ലഭിച്ചത്. ഈ ദൃശ്യത്തിൽ മിഷേലിന്റെ മുഖം വ്യക്തമല്ല.വസ്ത്രത്തിന്റെ നിറവും നടപ്പു രീതിയും അത് മിഷേലാണെന്ന് തെളിയിക്കുന്നതാണ്. ഈ ദൃശ്യങ്ങളും സൂചിപ്പിക്കുന്നത് മരണം ആത്മഹത്യയാണെന്നു തന്നെയാണ്.
തൊട്ടു മുമ്പുള്ളതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മിഷേൽ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതിന്റെ മറ്റൊരിടത്തുനിന്നുള്ള ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ പുറത്തുവന്നിരുന്നു. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് രാവിലെ പുറത്തുവന്നത്. ഈ ദൃശ്യങ്ങളെല്ലാം മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി.

സിസിടിവിയിൽ വൈകിട്ട് ഏഴു മണിക്കാണ് മിഷേലിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. നേരത്തെ സംഭവ ദിവസം അഞ്ചരയോടെ കലൂർ പള്ളിയിൽ മിഷേൽ എത്തുന്ന ദൃശ്യങ്ങളും ആറെ കാലോടെ അവിടെ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളിലും മിഷേൽ ഒറ്റക്കാണ് പോകുന്നത്. കേസിൽ നിർണ്ണായകമായ ഈ ദൃശ്യങ്ങൾ ഉടൻ തന്നെ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ മാതാവ് സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. മാർച്ച് ആറിന് വൈകീട്ട് കൊച്ചി വാർഫിലാണ് മിഷേലിൻറെ മൃതദേഹം കണ്ടത്. മിഷേലിന്റെ സ്നേഹിതൻ ക്രോണിൻ അലക്‌സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments