മരിക്കുമെന്നു വ്യക്തമായ സൂചനകള്‍
താൻ മരിക്കുമെന്നു വ്യക്തമായ സൂചനകള്‍ ക്രോണിനു നല്‍കിയാണ് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ആത്മഹത്യ ചെയ്തത്. എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് മിഷേല്‍ ക്രോണിനയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ക്രോണുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് പ്രണയത്തിലായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് പോലീസിന് ആദ്യം തന്നെ വ്യക്തമായ ചിത്രം ലഭിച്ചിരുന്നു. ക്രോണിന്റെ വിചിത്ര സ്വഭാവവുമായി യോജിച്ചു പോകാനുള്ള ബുദ്ധിമുട്ട് മിഷേല്‍ ചെന്നൈയിലുള്ള സുഹൃത്തിനെ അറിയിച്ചിരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് ആളുകളുമായി മിഷേലിനുണ്ടായിരുന്ന സൗഹൃദങ്ങള്‍ പോലും ക്രോണ്‍ ഇടപെട്ട് വിലക്കിയിരുന്നു. ക്രോണ്‍ പറയുന്നതിന്റെ അപ്പുറം ഒരു കാര്യത്തിലും സംഭവിക്കരുതെന്ന വാശിയും ഇയാള്‍ മിഷേലിനോട് കാട്ടിയിരുന്നതും പെണ്‍കുട്ടിയെ ആഴത്തില്‍ അലട്ടിയിരുന്നു. ക്രോണിനെ അറിയില്ലെന്ന മിഷേലിന്റെ വീട്ടുകാരുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ഉള്ളതായി പോലീസിന് സംശയം ഉണ്ട്. ഇവര്‍ തമ്മിലുള്ളബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് സൂചനകള്‍.
ചെന്നൈയില്‍ പോയി ഉപരിപഠനം നടത്താന്‍ ഇഷ്ടപ്പെട്ടിരുന്ന മിഷേലിനെ തടഞ്ഞത് ക്രോണിന്‍ ആയിരുന്നു. കൊച്ചിയില്‍ എത്തി മിഷേലിനെ കണ്ട സമയത്ത് ക്രോണ്‍ മിഷേലിനെ തല്ലിയതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മിഷേലിനെ കാണാതായ ഞായറാഴ്ച മുതല്‍ ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോള്‍ എടുക്കാന്‍ മിഷേല്‍ തയാറാകാതെ വന്നതോടെ ക്രോണ്‍ മിഷേലിന്റെ അമ്മയെ വിളിക്കുകയും മിഷേല്‍ ഫോണ്‍ എടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് തിരിച്ചു വിളിച്ച മിഷേലിനോട് നീ എന്നെ ഒഴിവാക്കിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ക്രോണ്‍ പറഞ്ഞു. കലഹം മൂര്‍ച്ഛിച്ചതോടെ എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് പറഞ്ഞ് മിഷേല്‍ വ്യക്തമാക്കി. എന്നെ ഒഴിവാക്കിയാല്‍ എന്റെ ശവമാകും നീ കാണുക എന്ന് മുന്നറിയിപ്പ് നല്‍കിയാണ് ക്രോണ്‍ ഫോണ്‍ വെച്ചത്.
ജീവനൊടുക്കുക എന്ന തീരുമാനം എടുത്തതിനു ശേഷം മിഷേല്‍ വീട്ടിലോട്ട് വിളിക്കുകയും അച്ഛനെയും അമ്മയേയു കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരു ചടങ്ങുള്ളതിനാല്‍ പിന്നീട് കാണമെന്ന് വീട്ടുകാര്‍ പറയുകയായിരുന്നു. അന്നു തന്നെ മിഷേല്‍ വൈകിട്ടും കാണണമെന്ന് പറഞ്ഞ് വീട്ടിലോട്ട് വിളിച്ചു പിറ്റേന്ന് മോള്‍ക്ക് പരീക്ഷ കൂടിയുള്ളതിനാല്‍ ഈ ആവശ്യവും വീട്ടുകാര്‍ നിരസിക്കുകയും അതിനു പിന്നാലെയാണ് പള്ളിയില്‍ പോയതിനു പിന്നാലെ ഗോശ്രീ പാലത്തിലേക്ക് നടന്നതെന്നാണ് സിസി ടീവി ദൃശ്യങ്ങൾ തെളിവു നിരത്തുന്നത്.