തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ അമേരിക്കന്‍ എംബസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ലണ്ടനിലെ യു.എസ് എംബസിയാണ് വന്‍ അബദ്ധം കാണിച്ചത്. മൂന്നു മാസക്കാരനായ ഹാര്‍വിയെയാണ് ചോദ്യം ചെയ്യലിനായി വിളിച്ചത്. ഹാര്‍വിയുടെ മുത്തച്ഛന്‍ പോള്‍ കെനിയോണിന് സംഭവിച്ച പിഴവാണ് നവജാത ശിശുവിനെ തീവ്രവാദിയാക്കിയത്. എമിഗ്രേഷന്‍ ഫോമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മുത്തച്ഛന്‍ ഉണ്ട് എന്ന് രേഖപ്പെടുത്തിയതാണ് വിനയായത്. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉണ്ട് എന്നാണ് എഴുതിയത്. യെസ് എന്ന് അബദ്ധത്തില്‍ മാര്‍ക്ക് ചെയ്യുകയായിരുന്നുവെന്നാണ് പോള്‍ കെനിയോന്‍ പറയുന്നത്. എന്നാല്‍ ഇതു ശ്രദ്ധയില്‍പ്പെട്ട എംബസി ഉദ്യോഗസ്ഥര്‍ കുട്ടിയുടെ പ്രായം പോലും നോക്കാതെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയായിരുന്നു.
തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു
RELATED ARTICLES