തന്റേതായ സിനിമകളിലൂടെ സിനിമയ്ക്കകത്തും പുറത്തും വാര്‍ത്ത സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തുന്നു. മുഖ്യധാര സിനിമ അയിത്തം കല്‍പിച്ച് നിറുത്തിയ നടനാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ അഭിനയവും രചനയും സംവിധാനവും നിര്‍മാണവും ഉള്‍പ്പെടെ ക്യാമറ ഒഴികെ 18ഓളം മോഖലകളില്‍ സാന്നിദ്ധ്യം അറിയിച്ച് മുഖ്യധാര സിനിമകളോടുള്ള പ്രതിഷേധമായി എത്തിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അമച്വര്‍ രീതിയില്‍ ഒരുക്കിയ ചിത്രമെന്ന തരത്തില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും മുഖ്യധാരാ മലയാളസിനിമയുടെ നിര്‍മ്മാണ, വിതരണ ശൃംഖലകളൊന്നുമില്ലാതെയാണ് പണ്ഡിറ്റ് തന്റെ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിച്ചത്. സോഷ്യല്‍ മീഡിയ താരമാക്കിയ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാര സിനിമയുടെ ഭാഗമാകുകയാണ് അതും മമ്മൂട്ടിക്കൊപ്പം. താന്‍ സംവിധാനം ചെയ്യാത്ത ചിത്രത്തില്‍ ആദ്യമായാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നു.
മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രമായാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്. രാജാധിരാജയുടെ സംവിധായകനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം എത്തുന്നത്.
കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ ഒരു സിനിമയുടെ സര്‍വ്വ പിന്നണി ജോലികളും ഒറ്റയ്ക്ക് ചെയ്ത് സിനിമയിലേക്ക് കടന്ന് വന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്ററില്‍ വിജയമാകുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ സിനിമകള്‍ നിര്‍മിച്ചിരുന്നത്.
നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. രാജാധിരാജയുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു.
മമ്മൂട്ടി, സന്തോഷ് പണ്ഡിറ്റ് എന്നിവരെ കൂടാതെ വന്‍താര നിരയാണ് ചിത്രത്തിലുള്ളത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, മക്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, സാജു നവോദയ, ബിജുക്കുട്ടന്‍, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, വരലക്ഷ്മി, പൂനം ബജുവ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്.
ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥയാണ് സിനിമയുടേത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ എത്തുന്ന അതിലേറെ കുഴപ്പക്കാരനായ പ്രഫസറുടെ കഥാപാത്രമാണ് മമ്മൂട്ടിക്ക്. തുടര്‍ന്ന കോളേജില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും രസിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇത്.
ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സിഎച്ച് മുഹമ്മദാണ് സിനിമ നിര്‍മിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ഇത്.
സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തുന്നു
RELATED ARTICLES