മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിനു തിരിച്ചടി;ഉമ്മന്‍ചാണ്ടി

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്തുമാകാം എന്ന എല്‍.ഡി.എഫിന്‍റെ നിലപാടിന് കേരള ജനത നല്‍കിയ തിരിച്ചടിയാണിത്. സര്‍ക്കാറിെന്‍റ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യു.ഡി.എഫിന്‍റെ എെക്യവും കെട്ടുറപ്പും തെളിയിച്ച തെരഞ്ഞെുപ്പാണ് മലപ്പുറത്തേതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.