Friday, May 3, 2024
HomeKeralaവി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യം കേരളത്തിൽ വിളമ്പാൻ ഒ​ൻ​പ​തു ക​ന്പ​നി​ക​ൾ

വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യം കേരളത്തിൽ വിളമ്പാൻ ഒ​ൻ​പ​തു ക​ന്പ​നി​ക​ൾ

സം​സ്ഥാ​ന​ത്തു ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റു​ക​ൾ വ​ഴി വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യം വി​പ​ണ​നം ന​ട​ത്താ​ൻ ത​യാ​റാ​യി ഒ​ൻ​പ​തു ക​ന്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഒൗ​ട്ട്ലെ​റ്റു​ക​ൾ വ​ഴി വി​ൽ​പ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഇ- ​ടെ​ൻ​ഡ​റി​ലാ​ണ് ഒ​ൻ​പ​തു ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ത്ത​ത്. ഇ​തു​വ​രെ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം മാ​ത്ര​മാ​യി​രു​ന്നു ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ൾ വ​ഴി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പ് വ​ഴി മാ​ത്ര​മാ​യി​രു​ന്നു വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം കേ​ര​ള​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം വി​ദേ​ശ നി​ർ​മി​ത വൈ​ൻ വി​ത​ര​ണം ന​ട​ത്താ​ൻ എ​ട്ടു വി​ദേ​ശ ക​ന്പ​നി​ക​ളും രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ 16നാ​ണ് ടെ​ൻ​ഡ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​നി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. കേ​ര​ള​ത്തി​ൽ കോ​ടി​ക​ളു​ടെ മ​ദ്യ വി​ൽ​പ​ന ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു കൂ​ടു​ത​ൽ ക​ന്പ​നി​ക​ൾ സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments