Sunday, October 6, 2024
HomeKeralaദുരിതാശ്വാസ ക്യാമ്പിലെ പണം പിരിവ് ; സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ...

ദുരിതാശ്വാസ ക്യാമ്പിലെ പണം പിരിവ് ; സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെൻഷൻ പിൻവലിച്ചു

ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ച സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെൻഷൻ പിൻവലിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയാണ് ഓമനക്കുട്ടന് സസ്‌പെൻഷൻ നൽകിയതും ഇപ്പോൾ പിൻവലിച്ചതും. ക്യാമ്പിലെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഓമനക്കുട്ടൻ പണം പിരിച്ചതെന്നും എന്നാൽ അതിന് പകരം ക്യാമ്പിലെ കുറവുകൾ ഓമനക്കുട്ടൻ ഉദ്യോഗസ്ഥരെ അറിയിച്ചാൽ മാത്രം മതിയായിരുന്നു എന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. ഓമനക്കുട്ടൻ പിരിവ് നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം ഖേദം പ്രകടിപ്പിച്ചത് കൊണ്ടാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്നും നാസർ പറഞ്ഞു.പാർട്ടി നടത്തിയ അന്വേഷണത്തിൽ ഓമനക്കുട്ടൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ പുതിയ നടപടി. പരാതിയില്ലെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടൻ ചെയ്തതെന്ന് പാർട്ടി വിലയിരുത്തി. അതേസമയം,​ വെളിച്ചമില്ലാത്ത ക്യാംപിലേക്ക് തൊട്ടടുത്ത വീട്ടിൽ നിന്ന് വൈദ്യുതി എടുക്കാനും സപ്ലൈകോയിൽനിന്ന് സാധനങ്ങൾ എത്തിക്കാനുമാണ് പിരിവ് എന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം.ഓമനക്കുട്ടനെതിരെ നടപടിയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സർക്കാരും രംഗത്തെത്തിയിരുന്നു. ഓമനക്കുട്ടൻ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.വേണു ഖേദം പ്രകടിപ്പിച്ചത്. ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്‌ജെ്ക്‌ടീവിലി ശരിയല്ലാത്ത സബ്‌ജെ്ക്‌ടീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.’ അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments