ട്രെയിനിലെ ഉറക്കത്തിന് നിയന്ത്രണം. റിസർവ് ചെയ്ത യാത്രക്കാർക്ക് ബർത്തുകളിൽ ഉറങ്ങാൻ അനുവദിച്ച സമയം ഒരു മണിക്കൂർ കുറച്ചു. രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ മാത്രമേ ബർത്തുകളിൽ കിടന്നുറങ്ങാനാവുക. നേരത്തെ ഇത് രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയായിരുന്നു.
മറ്റ് യാത്രിക്കാർക്കുകൂടി ബാക്കി സമയം ഇരിക്കാൻ സൗകര്യം നൽകുന്നതിനുവേണ്ടിയാണ് പുതിയ പരിഷ്കാരം. അനുവദിനീയമായ സമയത്തിൽ കൂടുതൽ ഉറങ്ങുന്ന യാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യക്തമായതിനെ തുടർന്നാണ് റെയിൽവേ പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. രോഗികൾ, ഗർഭിണികൾ, അംഗവൈകല്യമുള്ളവർ എന്നിവർക്ക് ഇതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.