ഒരു മണിക്കൂറിന്റെ ഇടവേളയില്‍ അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തില്‍ 48 പേര് കൊല്ലപ്പെട്ടു. അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനിയുടെ പ്രചാരണ റാലിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 26 പേരും 26 ഉം യു.എസ് എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ 22 പേരും കൊല്ലപ്പെട്ടു.
റാലിയിലുണ്ടായ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കുണ്ട്. വടക്കന്‍ കാബൂളിലെ പര്‍വാന്‍ പ്രവിശ്യയിലെ ചരികറില് റാലിക്കിടെയാണ് ആദ്യ സ്ഫോടനം. ഒരു മണിക്കൂറിനു ശേഷം കാബൂളിലെ ഗ്രീന്‍ സോണിലും സ്ഫോടനമുണ്ടായി. ഇതിന് സമീപത്തായാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
പ്രസിഡന്റ് അഷ്റഫ് ഗനി സ്ഥലത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം. സെപ്റ്റംബര്‍ 28നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയും താലിബാനും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചകള്‍ പ്രസിഡന്റ് ട്രംപ് റദ്ദാക്കിയിരുന്നു. താലിബാന് ആക്രമണം തുടരുമ്ബോള്‍ സമാധാന ശ്രമങ്ങള്‍ക്ക് ഫലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ചര്‍ച്ച റദ്ദാക്കിയത്.