Tuesday, May 7, 2024
HomeKeralaട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് തന്ത്രി

ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് തന്ത്രി

ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും രാജകുടുംബാംഗങ്ങളും അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമമായ ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെപി നാരായണ വര്‍മ ട്രാന്‍സ് ജെന്ഡറുകള്‍ ശബരിമലയില്‍ വരുന്നതില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയതായും അതെ സമയം ട്രാന്‍സ്ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടത്തെ ആചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടോ ലംഘിച്ചുകൊണ്ടോ മുന്നോട്ടുപോകാന്‍ പന്തളം കൊട്ടാരം അനുവദിക്കില്ലെന്നും, സുഗമമായ മണ്ഡല ഉത്സവകാലം ശബരിമലയില്‍ ഉണ്ടാകണമെന്നുമാണ് കൊട്ടാരത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍ഡേഴ്സിനെ എരുമേലിയില്‍ തടഞ്ഞത് പൊലീസിന്‍റെ സമയോജിത നടപടിയാണ്. യുവതികളുടെ വേഷത്തില്‍ എത്തിയാണ് അവരെ തടയാന്‍ കാരണം. ശബരിമലയില്‍ അത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ടെന്നും വര്‍മ്മ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments